The Responsible Anarchist

Find a disorder in every order

പാരമ്പര്യങ്ങളെ പുനരാനയിക്കുമ്പോള്‍….

ഒന്നര നൂറ്റാണ്ടു മുന്‍പ് ബംഗാളില്‍ നടന്ന ഒരു സംഭവം ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഒന്നാണ് . രാജാറാം മോഹന്‍ റോയുടെ സഹോദരന്‍റെ മരണത്തെത്തുടര്‍ന്ന്‍ വിധവയായിത്തീര്‍ന്ന സ്ത്രീ സതി അനുഷ്ടിച്ചതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത് . മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്റെ ജീവചരിത്ര കാരന്‍ വിവരിക്കുന്നത് ഇപ്രകാരമാണ് .

” ഭയാനകമായ ആ നടപടിഎടുക്കുന്നതിനു മുന്‍പ് അവളെ അതില്‍ നിന്ന്‍ പിന്തിരിപ്പിക്കാനായി റാം മോഹന്‍ വളരെ നിര്‍ബന്ധിച്ചെങ്കിലും അത് വിഫലമായി എന്നാണ് പറയപ്പെടുന്നത് . എങ്കിലും അഗ്നി നാളങ്ങള്‍ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍  അവള്‍ പിടഞ്ഞെണീറ്റ് ചിതയില്‍ നിന്ന്‍ രക്ഷപെടാന്‍ ശ്രമിച്ചു . അവളുടെ യാഥാസ്ഥിതികരായ ബന്ധുക്കളും പുരോഹിതന്മാരും ചേര്‍ന്ന്‍ അവളെ മുള കൊണ്ടുള്ള വടികള്‍ ഉപയോഗിച്ച് ബലമായി അടിച്ചിരുത്തി , മരിക്കുന്നത് വരെ.  അവളുടെ നിലവിളികള്‍ കേള്‍ക്കാന്‍ കഴിയാത്ത വിധം ഉച്ചത്തില്‍ ചെണ്ടകളും മറ്റ് വാദ്യോപകരണങ്ങളും ശബ്ദമുണ്ടാക്കി . അവളെ രക്ഷപെടുത്താന്‍ കഴിയാതെ പോയതിലുള്ള ദുഃഖവും വിവരിക്കാനാവാത്ത ദേഷ്യവും മനസ്സില്‍ നിറഞ്ഞ റാം മോഹന്‍ ഹീനമായ ഈ ആചാരം പിഴുതെറിയും വരെ താന്‍ വിശ്രമിക്കില്ലെന്ന് തന്നോട് തന്നെ പ്രതിജ്ഞ ചെയ്തു . 19 വര്‍ഷം കഴിയുന്നതിന് മുന്‍പേ 1829 ഡിസംബര്‍ 14 നു സതി നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാറിന്റെ വിജ്ഞാപനത്തിലൂടെ ആ പ്രതിജ്ഞ നിറവേറ്റപ്പെട്ടു. ”

Sati practice_Responsible Anarchist

 

തിരിച്ചു വരാനിടയില്ലാത്ത പഴയ ചരിത്രമല്ലേ ഇതെന്ന്‍ ചിലരെങ്കിലും ചിന്തിച്ചേക്കാം . ദൌര്‍ഭാഗ്യവശാല്‍, അന്താരാഷ്‌ട്ര വനിതാ വര്‍ഷമായി ലോകമെമ്പാടും കൊണ്ടാടുന്ന ഈ വര്‍ഷത്തിലും (1975) ഉത്തരേന്ത്യയില്‍ നിന്ന്‍ സതി അനുഷ്ടിച്ച രണ്ട് സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . റാം മോഹന്റെ സഹോദരന്‍റെ വിധവയുടെ കാര്യത്തിലെന്ന പോലെ ഈ സംഭവങ്ങളിലെ വിധവകളും അവരുടെ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് തന്നെയാണ്  സ്വന്തം ഭര്‍ത്താവിന്‍റെ ചിതകളില്‍ ഹോമിക്കപ്പെട്ടത് .

 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ നിന്ന്‍ വ്യത്യസ്തമായി, ഇപ്പോള്‍, തീര്‍ച്ചയായും സതി ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് . മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അറസ്റ്റ് ചെയ്ത് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.  എന്നാല്‍ 146 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച വെറുക്കപ്പെടെണ്ട ഈ അനാചാരം, ഒരു കഴിവുറ്റ വനിത നേതൃത്വം കൊടുക്കുന്ന ഇന്നത്തെ സര്‍ക്കാരിന്റെ കാലത്തും രാജ്യത്തിന്റെ പലഭാഗങ്ങളിലും നില നില്‍ക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ് . നമ്മുടെ മഹത്തായ “പുരാതന പൈതൃകത്തെക്കുറിച്ച്” ഊറ്റം കൊള്ളുന്ന ചില “രാജ്യ സ്നേഹികള്‍” ഉള്ള ഈ രാജ്യത്ത് പാരമ്പര്യം എങ്ങനെയാണ് സ്ത്രീകളെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്ന് കാണിക്കാന്‍ വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല //

1975 ല്‍ സഖാവ്‌ ഈ എം എസ് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ സൂചിപ്പിച്ചു കൊണ്ടേഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണിത്‌ . 38 വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന്‍ ഇന്ന്‍ ചിന്തിക്കുമ്പോള്‍ ഭാരതത്തിന്‍റെ പുരാതന പാരമ്പര്യങ്ങള്‍ പലതും വീണ്ടും സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ച ഇക്കാലത്തും വരും കാലത്തും സതി പോലും വീണ്ടും ആനയിക്കപ്പെടുന്ന സാധ്യതകള്‍ തള്ളിക്കളഞ്ഞു കൂടാ. മനുഷ്യന്‍റെ നന്മയ്ക്ക് വേണ്ടി രൂപപ്പെട്ടത് എന്ന്‍ കരുതപ്പെടുന്ന മതങ്ങളില്‍ , മതാചാരങ്ങളില്‍ എങ്ങനെ ഇത്രയും കടുത്ത മനുഷ്യ വിരുദ്ധമായ നടപടികള്‍ കടന്നു കൂടി എന്ന വസ്തുത തന്നെ ചിന്തിക്കേണ്ട വിഷയം ആണ് . മത മൌലിക വാദം ശക്തി പ്രാപിക്കുമ്പോള്‍ അതിനെ സംസ്കാരവും വിദ്യാഭ്യാസവും കൊണ്ടാണ് നേരിടേണ്ടത് . മറിച്ച് ശാസ്ത്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പിന്‍പറ്റി ക്കൊണ്ട് തന്നെ ഇരുണ്ട ആചാരങ്ങളിലെയ്ക്ക് തിരിച്ച് പോകുന്ന സംസ്കാരം നില നില്‍ക്കുന്ന ഒരു രാജ്യം ആയിത്തീരുകയാണ് ഇന്ത്യ ഇപ്പോള്‍ !

 

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഇപ്പോഴും !!!

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on October 19, 2013 by in Uncategorized.
%d bloggers like this: