The Responsible Anarchist

Find a disorder in every order

അധിനിവേശത്തിനെതിരെ അടര്‍നിലങ്ങളിലെ അവള്‍

 

സഖാവ്  ലൈല ഖാലിദിന്‍റെയും സഖാവ് ഷിറീൻ സെയ്ദിന്‍റെയും ഈ അഭിമുഖങ്ങൾ ലോക വനിതാദിനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ സുകാന്ത് ചന്ദ്രൻ 2010 മാർച്ച് 10നു പ്രസിദ്ധീകരിച്ചവയാണ് .വിവര്‍ത്തനം : മായാ ലീല 

 
പലസ്തിനിയൻ ജനങ്ങളുടെ അടിച്ചമർത്തൽ തുടരുന്നത് മുഖ്യമായും ഇസ്രായേലെന്ന സയണിസ്റ്റ് രാജ്യത്തിനു യു എസ് എ യിൽ നിന്ന് ലഭിക്കുന്ന സാമ്പത്തികവും നയതന്ത്രപരവും സൈനികവുമായ സഹായങ്ങളിൽ നിന്നും രണ്ടാമതായി പടിഞ്ഞാറൻ ആഭിമുഖ്യമുള്ള രാജ്യങ്ങളുടെ മൗനാനുവാദത്താലുമാണു. സയണിസ്റ്റ്  രാജ്യത്തിന്‍റെ ഏറ്റവും അടുത്ത സഹോദരനായിരുന്ന ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് ഒടുങ്ങിയതിനു ശേഷം ഒരുപക്ഷേ  ലോകം കാണുന്ന ഏറ്റവും ശക്തവും ദൈർഘ്യവുമേറിയ  സാമ്രാജ്യത്വവിരുദ്ധ സമരമാണു പലസ്തീൻ നടത്തുന്ന പോരാട്ടം. അതിനാൽ തന്നെ സാമ്രാജ്യത്തത്തിൽ നിന്നും  സ്വന്തം കുടുംബങ്ങളെയും സമൂഹങ്ങളെയും ദേശങ്ങളെയും  മോചിപ്പിക്കാനുള്ള പോരാട്ടങ്ങളിൽ സ്ത്രീകൾക്ക് എങ്ങനെ പങ്ക് വഹിക്കുവാൻ കഴിയും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണു പലസ്തീനിയൻ സ്ത്രീത്വം നടത്തുന്ന പോരാട്ടങ്ങള്‍!

1969ലും 1970ലും സ്വന്തം സഖാക്കൾ തന്നെ കൊല്ലപ്പെട്ട രണ്ട്  എയർപ്ലെയ്ൻ ഹൈജാക്കിംഗുകളിലൂടെ  പലസ്തീനിയൻ പോരാട്ടങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പോരാളിയാണു ലൈല ഖാലിദ്.  അവയിൽ ലൈലക്ക് നഷ്ടപ്പെട്ടത് സ്വന്തം സഖാക്കളിൽ ഒരുവനെയായിരുന്നു.  അമേരിക്കൻ നിക്കരാഗ്വനായിരുന്ന പാട്രിക് അർഗുവെല്ലോയെ.  1973 ൽ എഴുതിയ ‘എന്‍റെ ജനം ജീവിക്കും’ എന്ന തന്‍റെ ആത്മകഥയിൽ ലൈല ആ ഹൈജാക്കിംഗുകളെക്കുറിച്ച് ഇങ്ങനെയാണു എഴുതുന്നത്:

സാൻ ഫ്രാൻസിസ്കോയിൽ ജനിച്ച നിക്കരാഗ്വൻ  പൗരനും മൂന്ന് കുട്ടികളുടെ പിതാവും ഇരുപത്തെട്ട്  വയസ്സുകാരനുമായ പാട്രിക് അർഗ്വെല്ലൊ കൊല്ൽപ്പെട്ടതായി സ്ഥിതീകരിക്കപ്പെട്ടു. പാലസ്തീനിൽ നിന്നും ലോകത്തിന്‍റെ പാതി ദൂരത്തുള്ള ഒരുവനെ അപകടകരമായ ഈ ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് എന്തായിരിക്കാം? പാട്രിക് ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു. അയാളുടെ ധീരോദാത്തമായ പ്രവൃത്തി സാർവ്വദേശീയമായ  ഐക്യദാർഢ്യത്തിന്റെ ഒരു പ്രകടനമായിരുന്നു. ഒരു നിമിഷത്തേക്ക് ലോകത്തെ വെളിച്ചത്തിലാഴ്ത്തിയിട്ട്, പലസ്തീനിലേക്കുള്ള  വഴികളെ  ദീപ്തമാക്കിയ ശേഷം , ജീവന്‍റെ ഒരു നാളം  അണഞ്ഞു.  ആർഗ്വെല്ലൊ ജീവിക്കുന്നു, എന്‍റെ  ജനങ്ങളും. വിപ്ലവവും അങ്ങനെതന്നെ!

_40090398_leilakhaled_220_apരണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലെ  സാമ്രാജ്യത്തവിരുദ്ധ സ്ത്രീപോരാളികളിൽ ഏറ്റവും അധികം ആവേശവും സ്വാധീനവും ചെലുത്തുന്ന ഒരാളായി  ഖാലിദ് തുടരുന്നു. പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ (PFLP) സെൻട്രൽ കമ്മിറ്റി അംഗമായും പലസ്തീൻ നാഷണൽ കൗൺസിൽ പ്രതിനിധിയായും പലസ്തീനിയൻ പോരാട്ടങ്ങളുടെ നേതൃസ്ഥാനത്ത് ലൈല ഖാലിദ് ഇന്നുമുണ്ട്.

ലൈലാ ഖാലിദിന്‍റെയും ലെബനീസ് കമ്മ്യൂണിസ്റ്റ് അതിജീവന പോരാളിയായിരുന്ന സൗഹാ ബെചാരയെപ്പോലുള്ള മറ്റ് പല അറബ് വിപ്ലവകാരികളുടെയും പോരാട്ടങ്ങളുമായി ബന്ധിപ്പിച്ച് കാണുന്നതിനു പകരം പലർക്കും പലസ്തീനിയൻ പോരാട്ടമെന്നാൽ  1990കളുടെമദ്ധ്യത്തിൽ ഉയർന്ന് വന്ന ഹമാസിന്റെ ഇസ്ലാമികതയാണു. എന്നാൽ അടുത്തിടെ ഗാസയിൽ നടന്ന,  70,000-ത്തിനടുത്ത് ആളുകൾ പങ്കെടുത്ത പി എൽ എഫ് പി (PFLP )യുടെ 42-ആം വാർഷിക റാലിയിൽ ഒരിക്കൽ കൂടി പ്രകടമായത് പലസ്തീനിയൻ വിപ്ലവ ഇടതുപക്ഷത്തിന്‍റെയും സ്ത്രീപങ്കാളിത്തത്തിന്‍റെയും സൂചനകളാണു. പി എഫ് എൽ പിയുടെ അംഗമായ ഒരു യുവതി, ഷിറീൻ സെയ്ദ്  സൈനിക വേഷത്തിൽ അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് പുരുഷനായ മറ്റൊരു സഖാവോടൊപ്പം  ആ റാലിയുടെ ആദ്ധ്യക്ഷം വഹിച്ചു. ലേഖകനുമായുള്ള ഒരു അഭിമുഖത്തിൽ സെയ്ദ് തന്റെ പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞു.  ആദ്യ പലസ്തീനിയൻ പക്ഷോഭത്തിനു (Intifada) തുടക്കം കുറിച്ച “കല്ലെറിയുന്ന കുട്ടികൾ” (“children of the stones”) ഉയർന്ന് വന്ന ജബാലിയ അഭ്യാർത്ഥി ക്യാമ്പിലാണു 1985ൽ അവർ ജനിച്ചത്.  “എന്റെ ബാല്യകാലസ്മരണകൾ മിക്കതും ആദ്യ കലാപവുമായി (Intifada) ബന്ധപ്പെട്ടിട്ടുള്ളവയാണു” അവർ വിശദീകരിച്ചു. കൗമാരത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ അവർ പി എൽ എഫ് പിയുടെ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി.

സെയ്ദ് തന്നെക്കുറിച്ച് കൂടുതൽ പറയുന്നു:

shireenഅൽ-അക്സാ സർവ്വകലാശാലയിൽ നിന്നും കായികവിദ്യാഭ്യാസത്തിൽ ബിരുദം നേടി. പുരോഗമന  വിദ്യാർത്ഥി-തൊഴിലാളി മുന്നണിയിലെ അനേകം സഖാക്കൾക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തപ്പെട്ടു. സർവ്വകലാശാലയിൽ ജനാധിപത്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെ  ആ സ്ഥാനത്തേക്കെത്തുന്ന ഗാസയിൽ നിന്നുള്ള ആദ്യത്തെ യുവതിയായിരുന്നു ഞാൻ. ബിരുദം പൂർത്തിയാക്കിയ ശേഷം  ഞാൻ പലസ്തീൻ സ്ത്രീ യൂണിയന്‍റെ പല കമ്മിറ്റികളി പ്രവർത്തിച്ചു. സ്ത്രീകളെ സംഘടിപ്പിക്കുകയും, ദേശീയവും ജനാധിപത്യപരവുമായ പരിഷ്കരണങ്ങൾക്കായുള്ള ശ്രമങ്ങളിൽ പുരുഷന്മാർക്കൊപ്പം തുല്യമായി പ്രവർത്തിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്നത് ലക്ഷ്യമാക്കുന്ന , സ്ത്രീവിമോചനത്തിനായി പ്രവർത്തിക്കുന്ന പുരോഗമന പോരാളികളായ സ്ത്രീകളുടെ  സംഘടനയാണത്. പല എൻ ജി ഓ കളിലെ അംഗമെന്ന നിലയിൽ  യുവാക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു പ്രവർത്തക എന്ന നിലയ്ക്ക് പലസ്തിനിയൻ യൂത്ത് യൂണിയന്‍റെ ബോർഡ് അംഗമായിരിക്കുന്നതിതിനോടൊപ്പം ഞാനെന്‍റെ ബിരുദാനന്തര ബിരുദം അൽ-അസർ  സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.

ലോകമെമ്പാടുമുള്ള പല യുവതികളായ സ്ത്രീകളെയും പോലെ ഷിറീൻ സെയ്സിനും  പ്രചോദനവും ആവേശവുമായത് ലൈലാ ഖാലിദ് കാട്ടിയ മാതൃകയാണു. “ തീർച്ചയായും. ദേശീയരംഗത്തെയും  അന്തർദ്ദേശീയരംഗത്തെയും ഒരു പോരാളി എന്ന നിലയ്ക്ക് സ്വാതന്ത്ര്യവും സാമൂഹിക നീതിയും, തങ്ങൾക്കും വരും തലമുറകൾക്കുമായി അഭിവൃദ്ധിയും ഐശ്വര്യവും നിറഞ്ഞ  ഒരു മാതൃഭൂമിയും കാംക്ഷിക്കുന്ന എല്ലാ സ്ത്രീകൾക്കും  പ്രേരണയാണു സഖാവ് ലൈല ഖാലിദ്.സെയ്ദുൾപ്പെടെയുള്ള അനേകം  പലസ്തീനിയൻ യുവതികൾക്ക് ജനങ്ങളുടെ പോരാട്ടങ്ങൾക്കായുള്ള സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീകം കൂടിയാണവര്‍.

സെയ്ദിനെക്കുറിച്ച് ഖാലിദ് ലേഖകനോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ അവർ അഭിപ്രായപ്പെട്ടതിങ്ങനെയാണ്  :

അതിജീവനത്തിന്‍റെ ഒരു അടയാളമായി ആരെങ്കിലും എന്നെ  കാണുന്നുണ്ടെങ്കിൽ അത് എന്‍റെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നു. ന്യായത്തിനായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടങ്ങളുടെ കാഴ്ച എന്‍റെ ജനങ്ങള്‍ക്ക്  പ്രതീക്ഷയും ധീരതയും നൽകുന്നു. എവിടത്തെയുംകാൾ കൂടുതലായി പലസ്തീനിയൻ പോരാട്ടങ്ങളിലാണു സ്ത്രീകൾ ജീവൻ വെടിയുന്നത്.

സെയ്ദ് തുടരുന്നു : എന്‍റെ  നഴ്സറി കാലഘട്ടത്തിലാണു ആദ്യ പ്രക്ഷോഭത്തെക്കുറിച്ചും  രക്തസാക്ഷികളെക്കുറിച്ചും, ലൈല, ഘസ്സൻ കൻഫാനി, വാദി ഹദ്ദാദ് മുതലായ വീരനായകരെയും  കുറിച്ചുള്ള ദേശീയ ഗാനങ്ങളിലൂടെയും മറ്റും ലൈല ഖാലിദിനെപ്പറ്റിയുള്ള കഥകൾ ഞാൻ ആദ്യമായി കേൾക്കുന്നത്.  വളർന്ന് വരുന്തോറും ലൈലയെക്കുറിച്ചുള്ള താല്പര്യവും സ്നേഹവും എന്നോടൊപ്പം തന്നെ വളർന്നു : അവരെക്കുറിച്ച് എല്ലാം അറിയണമായിരുന്നു എനിക്ക്. കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവർ എന്നിൽ വളരെ ആവേശം നിറയ്ക്കുന്നുണ്ട്, അവരെച്ചൊല്ലി ഞാൻ അഭിമാനിക്കുന്നുമുണ്ട്.  ഒരു സ്ത്രീ എന്ന കാരണം പറഞ്ഞ് പുരുഷന്മാരോടൊപ്പം പോരാട്ടങ്ങളിലെ ഏറ്റവും കഠിനമായ രംഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആർക്കുമാവില്ല എന്ന നിലപാടെടുക്കുക വഴി സഖാവ് ലൈല എനിക്കും അനേകമനേകം സ്ത്രീകൾക്കും മാതൃകയാണു.

ഈ ചരിത്രസന്ദർഭത്തിൽ  പരമ്പരാഗത അറബ് മുസ്ലീം സമൂഹത്തെ സംബന്ധിച്ച് പലസ്തീൻ വിപ്ലവ ഇടതുപക്ഷത്തിന്‍റെ പല തത്വങ്ങളും പ്രവൃത്തികളും പടിഞ്ഞാറൻ ആശയങ്ങളുടെയും മാതൃകകളുടെയും അനാവശ്യമായ ഇറക്കുമതിയാണു. അതുകൊണ്ട് തന്നെ പി എഫ് എൽ പി റാലിയിലെ സെയ്ദിന്റെ പങ്കാളിത്തവും മറ്റും അത്ര എളുപ്പം തെരഞ്ഞെടുക്കാനാകുന്ന കാര്യങ്ങളായിരുന്നില്ല.

യാഥാസ്ഥിതികവും പരമ്പരാഗതവുമായ സമൂഹവുമാണു ഞങ്ങളുടേത് എന്നതിനാലും ആദ്യമായാണു ഒരു പലസ്തീനിയൻ സ്ത്രീ  സൈനിക വേഷത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നത് എന്നതിനാലും അത്ര വലിയ ഒരു സദസ്സിനെ അഭിമുഖീകരിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നു. എങ്കിലും ആ അനുഭവവുമായി മുന്നോട്ട് പോകാൻ തന്നെ ഞാൻ ഉറച്ചു.

കഴിഞ്ഞ വർഷം നടന്ന മൃഗീയമായ സയണിസ്റ്റ് കൂട്ടക്കൊലയോട് ഗാസയിലെ ജനങ്ങൾ കാട്ടിയ ചെറുത്ത് നില്പും സ്ഥൈര്യവും തന്‍റെ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നത് സെയ്ദ് വിശദമാക്കുന്നു:

ജനുവരി 2009ൽ ഗാസയിൽ സയണിസ്റ്റുകൾ നടത്തിയ കൂട്ടക്കുരുതിയുടെ മുറിവുകൾ ജനങ്ങളുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഉണങ്ങാത്ത ഒർമ്മകളായി ഉണ്ടായിരുന്നു. സയണിസ്റ്റുകൾ നടത്തുന്ന എല്ലാ കൊലപാതകങ്ങൾക്കും നശീകരണങ്ങൾക്കും വിതയ്ക്കുന്ന ഭീതിയ്ക്കും ഉപരിയായി ഞങ്ങളുടെ സ്ത്രീകളും പുരുഷന്മാരും തോളോടുതോൾ ചേർന്ന് ഞങ്ങളുടെ വിമോചനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുളള്ള ചെറുത്ത് നില്പുകൾ നടത്തും എന്ന സന്ദേശം എനിക്ക് അവതരിപ്പിക്കേണ്ടതായുണ്ടായിരുന്നു. ഞാനെന്ന വ്യക്തിക്ക് ഈ സന്ദേശം ടെലിവിഷനിലൂടെയും ഇന്റർനെറ്റിലൂടെയും ലോകമെങ്ങും എത്തിക്കാൻ കഴിഞ്ഞു എന്ന വസ്തുത  ഈ റാലിയിൽ നിൽക്കവെ തന്നെ എനിക്ക് അളവറ്റ സന്തോഷം തന്നു. എന്‍റെ കുടുംബവും  എന്നെപ്പറ്റി അഭിമാനിക്കുന്നു.

നൂറുകണക്കായ പലസ്തീനിയൻ സ്ത്രീ തടവുകാർക്ക് വേണ്ടി നിലകൊള്ളുന്നതിന്‍റെ പ്രാധാന്യം ഖാലിദ് അടിവരയിടുന്നതിങ്ങനെ:

ഞാൻ പ്രത്യേകമായി ഓർക്കുന്നത് ഇസ്രയേലി ജയിലുകളിൽ കഴിയുന്ന ഞങ്ങളുടെ സ്ത്രീകളെപ്പറ്റിയാണു. ഒരേ സമയം അധിനവേശത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും പീഢനങ്ങളുടെയും തെളിവുകളും ധീരതയുടെയും കരുത്തിന്‍റെയും പ്രതീകങ്ങളുമാണവർ.

സാർവ്വദേശീയ വനിതാദിനത്തിൽ ലോകമെങ്ങുമുള്ള സ്ത്രീകൾക്കായി നൽകാനുള്ള സന്ദേശം എന്തായിരിക്കും എന്ന ചോദ്യത്തിനോട്  സെയ്ദിന്‍റെ പ്രതികരണം ഇങ്ങനെയാണ്:

ആദ്യമായി മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനുമെതിരെ പോരാട്ടത്തിന്‍റെ പതാകകളുയർത്തിപ്പിടിക്കുന്ന എല്ലാ സ്ത്രീകളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ പാത വളരെ  ദീർഘവും കഠിനവും  വളരെ ചിന്തിച്ചെടുക്കേണ്ട നിലപാടുകളുടെയും തന്ത്രങ്ങളുടേതുമാണു.  മുതലാളിത്ത വ്യവസ്ഥിതി സ്ത്രീകളെ അടിച്ചമർത്തുന്നുവെന്നും ചൂഷണം ചെയ്യുന്നുവെന്നും  നമ്മുടെ അന്തസ്സ് കവർന്നെടുക്കുന്നുവെന്നുമുള്ളത് ആരും മറക്കാൻ പാടുള്ളതല്ല.  അതിനാൽ നാമെല്ലാം തന്നെ മനുഷ്യത്വത്തിന്‍റെയും പുരോഗമന രാഷ്ട്രീയത്തിന്‍റെയും മൂല്യങ്ങളെ മുറുകെ പിടിക്കുകയും  നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന നിലയ്ക്ക് വിപ്ലവ ഇടതുപക്ഷത്തിന്‍റെയൊപ്പം ഐക്യത്തോടെയും ശക്തമായും നിലകൊള്ളുകയും വേണം. ഇതാണു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നമ്മുടെ കുട്ടികൾക്കും സ്വാതന്ത്ര്യവും  തുല്യതയും സാമൂഹികനീതിയും  ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗം.

അവസാനമായി ഖാലിദിന്‍റെ സന്ദേശം മുഖ്യമായും പലസ്തീനിലെ, വിശിഷ്യാ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും സ്ത്രീകൾക്കായുള്ളതായിരുന്നു.   പി എഫ് എൽ പി മുഖ്യ പങ്ക് വഹിക്കുന്ന ഹമാസിന്‍റെയും ഫത്തയുടെയും മറ്റ് പല വിഭാഗങ്ങളുടെയും യോജിപ്പിനും ഐക്യത്തിനുമായുള്ള പ്രവർത്തനങ്ങളിൽ അവർ നിറവേറ്റേണ്ട പങ്കിനെക്കുറിച്ചായിരുന്നു:

ഈ രാഷ്ട്രീയ സന്ദർഭത്തിൽ നമ്മൾ ഏറ്റെടുക്കേണ്ട പ്രധാന കർത്തവ്യം  അധിനിവേശത്തിന്‍റെ  ഭീകരതകൾക്കെതിരെ നമ്മുടെ ജനങ്ങളെ ഒന്നിച്ച് നിർത്തുക എന്നതാണു.  അടിസ്ഥാനപരമായി ആ ഐക്യത്തിനു  വേണ്ടത് അധിനിവേശത്തിനെതിരെ പോരാടുക എന്നതാണു. അധിനിവേശത്തിനെതിരായുള്ള പോരാട്ടം പലസ്തീനിയൻ വിഭാഗങ്ങളുടെ ഐക്യമാണു ആവശ്യപ്പെടുന്നത്. ജനാധിപത്യപരവും  പൗരാവകാശപരവുമായ വഴികളിലൂടെ സമ്മർദ്ദം ചെലുത്തി ഹമാസിനെയും ഫത്തയെയും കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ പലസ്തീനിയൻ ജനതയ്ക്ക് വഹിക്കാനുള്ള പങ്കിനെപ്പറ്റി  മനസ്സിലാക്കേണ്ടതുണ്ട്.  നിരവധി കുടുംബങ്ങൾ ഈ വിധം ഭിന്നിച്ച് നിൽക്കുന്നതുകൊണ്ട് ഏറ്റവും അധികം വിഷമതകൾ അനുഭവിക്കുന്നത് പലസ്തീനിയൻ സ്ത്രീകളാണു.  അതിനാലാണു പലസ്തീനിയൻ പോരാട്ടങ്ങളിൽ വേണ്ട ഐക്യത്തെക്കുറിച്ചും ആ ഐക്യത്തിനു വേണ്ടി തങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും പലസ്തീനിയൻ സ്ത്രീകൾ ബോധവതികളാകണം എന്നതിനു വേണ്ടി ഞാൻ നിർബന്ധബുദ്ധ്യാ നിലകൊള്ളുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on July 20, 2014 by in Communism, Feminsim, People and Self, Social Sciences, Society and tagged , , , , .
%d bloggers like this: