The Responsible Anarchist

Find a disorder in every order

ഒരല്‍പ്പം വൈകി പുളിച്ച ഡോളര്‍ മുന്തിരികള്‍

VS/ML

അമേരിക്കൻ സർക്കാർ നല്ല കാശിറക്കി മോഹിപ്പിച്ചു നടത്തുന്ന ആളെപ്പിടി,  നയങ്ങൾ-അടിച്ചേൽപ്പിക്കൽ കലാപരിപാടികളുടെ ഭാഗമാകാന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തില്‍ നിന്നുള്ള എംഎൽഎമാരെ അയയ്ക്കില്ല എന്ന നിലപാടു സ്വീകരിച്ചത് ഏറെ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായിരുന്നുവല്ലോ. പോയാലും പോയില്ലേലും ആക്ഷേപങ്ങള്‍ക്ക് പഞ്ഞമില്ലാത്തവണ്ണം സ്റ്റോക്കും റെഡിയാക്കി ഇരുന്നെങ്കിലും ഇടതുപക്ഷ എംഎല്‍ഏമാര്‍ നിരസിച്ചതിനു ശേഷം  അവസാനം  വരെ  കളിച്ചും ചിരിച്ചും പുച്ഛിച്ചും മസിലു പിടിച്ചു നിന്ന ബലരാമ ഷാജി ഷംസുദീന്‍ പ്രഭൃതികള്‍ ഉള്‍പ്പെടെ കേരള നിയമസഭയില്‍ നിന്നും അമേരിക്കാവില്‍ ചെന്നു വാഷിംഗ്‌ടണ്‍ ഡീസി മുതല്‍ മിയാമി ബീച്ചു വരെയുള്ള കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് അളക്കാന്‍ പോകാനിരുന്ന സകലരും പിന്മാറിയിരിക്കുന്നു!

800_0i3wb0tfvsoggclgocqhbbdljuvcz4exശ്രീ.കെ ടി ജലീല്‍ എം എല്‍ ഏ യുടെ പ്രസ്താവന,ഇടതുപക്ഷ എംഎല്‍ഏ മാരുടെ നിലപാട്, ഇതിനെ പിന്‍ തുടര്‍ന്നു ബല്‍റാം എംഎല്‍ഏ നടത്തിയ സോഷ്യല്‍ മീഡിയാ പരാമര്‍ശങ്ങള്‍ തുടങ്ങി നിരവധി സംഗതികള്‍ ഇതുമായി ബന്ധപെട്ടുണ്ടായി. എന്തായാലും ഈ വിഷയം സംബന്ധിച്ച് മീഡിയാ വണ്‍ ചാനലിൽ നടന്ന ചർച്ചയിൽ ശ്രീ കെഎൻഎ ഖാദർ എംഎൽഎ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എതിരേ നടത്തിയ ആരോപണങ്ങളെ ഒന്ന് വിശദമായി കാണേണ്ടത് തന്നെയാണ്. ഖാദര്‍ ഘോരഘോരം വാദിച്ചതൊക്കെയും ഖാദറിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെ അതിമനോഹരമായി മലക്കം മറിച്ചെങ്കിലും   കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എതിരേ വഴിയേ പോയവർ എറിഞ്ഞ ചില വിമർശനങ്ങൾക്കെങ്കിലും മറുപടി പറയേണ്ടിയിരിക്കുന്നു.

സി പി ഐ എമ്മിനെ സംബന്ധിച്ച് പുതുതല്ലാത്ത ഒരു വസ്തുത കൂടി മാത്രമാണ് ഈ വിവാദം! സംഘടനാ തലത്തിലോ പാര്‍ലമെണ്ടറി തലത്തിലോ പാര്‍ട്ടി അംഗമോ ഭാരവാഹിത്വം വഹിക്കുന്നവരോ ആയ ആളുകളുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കും പാര്‍ട്ടിയ്ക്കും ശക്തമായ പരസ്പര ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായ വിശകലനങ്ങള്‍ക്ക് പാര്‍ട്ടി വിധേയമാക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾ അനുസരിച്ച് ഒരു സാധാരണ പാര്‍ട്ടി അംഗത്തിനു പോലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് അല്ലാതെ (മിക്കപ്പോഴും അതിനു കൂടിയും) മറ്റെന്തിനും രാജ്യം വിട്ടു പോകണമെങ്കില്‍ അയാള്‍ അംഗമായുള്ള അതാതു പാര്‍ട്ടി ഘടകത്തിന്‍റെ ബോധ്യപ്പെടലോടെയുള്ള അനുമതി വേണം. പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്ന ആളുകള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ വിവിധ ഭരണ സംവിധാന നിര്‍വ ഹണത്തിന്‍റെ  ഭാഗമായോ പോലും നടത്തുന്ന വിദേശയാത്രകള്‍ക്ക് പാര്‍ട്ടി അനുമതി നിര്‍ബന്ധമാണ്‌. ഇത് പണ്ടുമുതലേ പാർട്ടി നടപ്പിലാക്കുന്ന ഒരു നയമാണ്. യാത്രയുടെ ഉദ്ദേശം, സ്വഭാവം, പങ്കു ചേരുന്ന പരിപാടികള്‍, ആരാണ് പരിപാടിയുടെ സംഘാടകർ, പരിപാടിയുടെ പ്രോഡക്ടിവിട്ടി തുടങ്ങി സകലതും പാർട്ടിയിൽ ചര്ച്ച ചെയ്തതിനു ശേഷം അതിൽ കമ്മ്യൂണിസ്റ്റ് താത്പര്യങ്ങൾക്ക് എതിരായിട്ടുള്ള എന്തെങ്കിലും ഉണ്ടെന്നു കണ്ടാൽ പാർട്ടി അത്തരം യാത്രകൾ തടയുക തന്നെ ചെയ്യും. ഏറ്റവും അവസാനത്തെ ഉദാഹരണമായി;  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് [CII] വാഗ്ദാനം ചെയ്ത യാത്രകള്‍ അതും ചൈനയിലേക്ക് ഉള്‍പ്പെടെയുള്ളവ സി പി ഐ [എം] എംപിമാര്‍ നിരസിക്കുകയാണുണ്ടായത്. യൂറോപ്യന്‍ യൂണിയന്‍ ആയുധക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ സ്പോണ്‍സര്‍ഷിപ്പോടെ നടത്തുന്ന വിവിധ പരിപാടികളിൽ നിരന്തരം അവസരങ്ങള്‍ ഉണ്ടായിട്ടും എംപി മാരേയോ പാർട്ടി അംഗങ്ങളെയോ അയച്ചിട്ടില്ല. ബ്രിട്ടണില്‍, കാനഡയില്‍, അമേരിക്കയില്‍, ഗള്‍ഫില്‍ ഒക്കെയും  പാര്‍ട്ടി ഘടകങ്ങള്‍, അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടനകള്‍ ഒക്കെ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ, നേതാക്കള്‍ മുതലായവര്‍ പോവുക. ഏതെങ്കിലും ഭരണ സംവിധാനത്തിന്‍റെ ഭാഗമായി ആണെങ്കില്‍ പോലും യാത്ര സംബന്ധിച്ച പൂര്‍ണമായ ബോദ്ധ്യമില്ലാതെ അതനുവദിച്ചു കൊടുക്കാറില്ല. അത്തരം യാത്രകള്‍ ഒന്നും വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനോ പൊങ്ങച്ചം കാട്ടാനോ ബിസിനസ് ഏര്‍പ്പാടുകള്‍ പറഞ്ഞുറപ്പിക്കാനോ അല്ല, മറിച്ച് അതതു സ്ഥലങ്ങളിലെ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉല്‍പാദനപരമായ പങ്കും നേതൃത്വവും ഉന്നം വച്ചു കൂടിയാവും. പാശ്ചാത്യ, സാമ്രാജ്വത്വ പശ്ചാത്തലങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്ന ഏതൊരു ചെറിയ പ്രവര്‍ത്തനത്തില്‍ പോലും  പാര്‍ട്ടി വലിയ കരുതലാണ് എടുക്കാറുള്ളത്. അധിനിവേശം, ചൂഷണം, അനീതി തുടങ്ങി മാനുഷിക വിരുദ്ധ നിലപാടുകള്‍ കയ്യാളുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഏജന്‍സികള്‍, ഇവരുടെയെല്ലാം ആഭിമുഖ്യത്തില്‍ കൃത്യമായ അജണ്ടകളോടെ നടപ്പിലാക്കപ്പെടുന്ന പരിപാടികളെ സംബന്ധിച്ച് തികഞ്ഞ ജാഗ്രതയാണ് പാര്‍ട്ടിയ്ക്കുള്ളത്‌. എന്നാല്‍ പൂര്‍ണ ബോധ്യത്തോടെ ഏര്‍പ്പെടുന്ന പുരോഗമനപരവും നൈതികവും ഗുണപരവുമായ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇത്രയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം വ്യക്തമാക്കൽ. ഇനി കെഎൻഎ ഖാദർ അവർകളുടെ പരാമർശങ്ങൾ ഓരോന്നായി പരിശോധിക്കാം.

‘മാറുന്ന ലോകം കണ്ടു മനസിലാക്കുവാന്‍ ധാരാളം പ്രവർത്തകരെയും നേതാക്കന്മാരെയും വിദേശ രാജ്യങ്ങളിൽ അയയ്ക്കണം’ എന്നാണ് അദ്ദേഹത്തിന്‍റെ ആദ്യത്തെ നിർദ്ദേശം. പാർട്ടി  അങ്ങനെ അംഗങ്ങളെ അയയ്ക്കുന്നില്ല എന്ന് ഇദ്ദേഹത്തിന്‍റെ  കൈയ്യിൽ എന്തെങ്കിലും തെളിവുണ്ടോ? അല്ലെങ്കില്‍ ലോകഗതി, ലോകത്തിന്‍റെ മുക്കിലും മൂലയിലും നടക്കുന്ന മാറ്റങ്ങള്‍ കമ്യൂണിസ്റ്റുകള്‍ അറിയുന്നേയില്ല എന്ന് എന്തടിസ്ഥാനത്തിലാണ് ഇദ്ദേഹം വാദിക്കുന്നത്? ഏറ്റവും കൂടുതലായി ലോക രാജ്യങ്ങളുടെ ചലനവും മാറ്റങ്ങളും നിരീക്ഷിക്കുന്നത് ഒരു പക്ഷെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആയിരിക്കും എന്നതില്‍ തര്‍ക്കമേയില്ല. സദ്ദാം ഹുസൈനെ അന്യായമായി തൂക്കിക്കൊന്ന അമേരിക്കൻ ഭരണകൂടത്തിന്‍റെ അധിനിവേശ ഹുങ്കിനെതിരെ, പലസ്തീനിലെ നരാധമവിക്രിയകള്‍ക്കെതിരെ ഒക്കെ  പ്രതിഷേധം പ്രകടിപ്പിച്ചത് ഇവിടുത്തെ ലീഗോ യൂഡിഎഫോ ആയിരുന്നോ? ലോകത്ത് നടക്കുന്ന എല്ലാ അനീതികളെയും എതിർക്കാൻ കൃത്യമായി നയങ്ങൾ വ്യക്തമാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ശ്രീ.ഖാദർ എം എൽ എ യുടെ പാർട്ടി  ചെയ്യുന്നുണ്ടോ? അമേരിക്കയില്‍, ആഫ്രിക്കയില്‍, യൂറോപ്പില്‍, മറ്റു വിദേശ രാജ്യങ്ങളില്‍ എല്ലാമുള്ള  കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി സിപിഐ [എം] പുലർത്തുന്ന സൌഹൃദ ബന്ധങ്ങള്‍, വിവിധ രാജ്യങ്ങളില്‍ ഇന്ത്യക്കാരേയും വര്‍ഗ ബഹുജനത്തെയും സംഘടിപ്പിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ ഘടകങ്ങള്‍, അനുഭാവി സംഘടനകള്‍,  ഇവരൊക്കെ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനങ്ങള്‍, ചെറുതും വലുതുമായ വിവിധ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍, നയ രൂപീകരണ പ്രവര്‍ത്തനങ്ങള്‍  മുതലായവയിലെല്ലാം സിപിഎം അംഗങ്ങൾ, നേതാക്കള്‍ ഒക്കെ  പോവുന്നതും പങ്കു ചേരുന്നതും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും നിലപാടുകള്‍ വ്യകതമാക്കുന്നതും അവരുടെ പോരാട്ടങ്ങളിൽ പങ്കു ചേരുന്നതും ലീഗുകാരെ അറിയിച്ചില്ല എന്നതാണോ ഇനി ഖാദർ അവർകളുടെ വിഷമം? എത്ര അംഗങ്ങൾ എവിടെയൊക്കെ എന്തിനൊക്കെ പോയി എന്ന കണക്കുകൾ കൃത്യമായി പാർട്ടിയിൽ ഉണ്ട്, അന്വേഷിച്ചാൽ മതി. ഏതെങ്കിലും ഒരംഗം നടത്തുന്ന യാത്രയെ പൊക്കി മറിച്ച് അൽപ്പത്തരം എഴുതി തെളിക്കുന്ന മ മാധ്യമങ്ങൾ പാർട്ടിക്കില്ലാത്തത് കൊണ്ടാവും ഇതൊന്നും ലീഗ് എംഎൽഎ  അറിയാതെ പോയത്. ഒരു എംപിയുടെ കത്തുമായി ചെന്നു ഫീസടച്ചാല്‍ ആര്‍ക്കും ബുക്കു ചെയ്യാവുന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റ്  കെട്ടിടത്തിലെ മുറികളില്‍ ഒന്നില്‍ മാണി സാര്‍ പോയി അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ ‘എവിടെയായിരുന്നു ഇത്രയും നാള്‍’? എന്ന ലൈനില്‍ സായിപ്പമ്മാര്‍ പൊളിച്ച വായ ഇപ്പഴും അടഞ്ഞിട്ടില്ല എന്ന മട്ടിൽ കൊട്ടിഘോഷിപ്പുകൾ പാർട്ടി നടത്തുന്നില്ല. താങ്കള്‍ക്ക് തെറ്റിപ്പോയി. വ്യക്തിപരമോ ഭൌതികമോ ആയ നേട്ടങ്ങളോ ലാഭേച്ഛയോ ഹിഡന്‍ അജണ്ടകളോ ഇല്ലാതെ ഇടതുപക്ഷ പുരോഗമന സഹയാത്രികര്‍ ലോകത്തൊട്ടാകെ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നു. അറിവും ആശയങ്ങളും പങ്കു വയ്ക്കുന്നു. മുന്നേറുന്നു. അറിഞ്ഞാട്ടെ.

departmentseal2‘എല്ലാ കാര്യങ്ങളേയും മുൻവിധിയോടെ കാണുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ’ എന്നാണ് ശ്രീ.ഖാദറിന്‍റെ അടുത്ത നിരീക്ഷണം. നൂറു ശതമാനം സാമ്രാജ്യത്വ അജണ്ടകൾ നടപ്പിലാക്കുന്ന അമേരിക്കൻ ഭരണകൂടം ചെയ്യുന്നതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്‍റെ  അടിസ്ഥാനത്തിൽ തന്നെയാണ് കാണുന്നത്, അത് വെറുമൊരു വൈരാഗ്യത്തിന്‍റെയോ ക്ലീഷേ എതിര്‍പ്പുകളുടെയോ മറ്റോ പേരിലുള്ള മുൻവിധിയല്ല, മറിച്ച് പാർട്ടിയുടെ നിലപാടാണ്, പാര്‍ട്ടി രൂപപ്പെട്ട നാളുകള്‍ മുതൽ മുതലാളിത്ത – സാമ്രാജ്വത്വ സംവിധാനങ്ങളുടെ  സ്വഭാവം കൃത്യമായി ബോധ്യപെട്ടു മാനിഫെസ്റ്റൊയിൽ എഴുതിവെച്ചു പിന്തുടരുന്നത്. എന്നിരിക്കിലും അവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ എല്ലാത്തിലും പോകാതിരിക്കണം എന്ന വാശിയൊന്നുമില്ല തന്നെ. മുതലാളിത്ത നയങ്ങൾ രൂപീകരിക്കപ്പെടുന്നതും അവരുടെ രീതികള്‍ അറിയുന്നതും പാർട്ടിയ്ക്ക് ചെറുത്തു നിൽപ്പുകൾ പണിയാൻ ഉപകരിക്കും. അമേരിക്കൻ ഭരണകൂടം കൊല്ലങ്ങൾ പഴക്കമുള്ള അതേ അടവുകൾ തന്നെയാണ് ഇപ്പോഴും അടിച്ചമർത്താൻ ഉപയോഗിക്കുന്നത്. രൂപം മാറ്റിയിട്ടുണ്ടാവുമെന്നെ ഉള്ളൂ. അതിലിനി പുതിയതായി അവിടെപ്പോയി നിന്ന് പഠിക്കാൻ ഒന്നുമില്ല.

പക്ഷേ ലീഗുകാരും വലതുപക്ഷ പാർട്ടികളും അമേരിക്കയിൽ പോയി കാണേണ്ട ചിലതുണ്ട്. അവിടുത്തെ സോഷ്യലിസ്റ്റ് യൂണിയനുകളുടെ വർധിച്ചു വരുന്ന ജനപിന്തുണ, അവർ നേടിയെടുക്കുന്ന വിജയങ്ങൾ, മതശക്തികൾക്കും യുദ്ധക്കൊതിയന്മാർക്കും എതിരെ അവിടുത്തെ സാധാരണക്കാരന്‍റെ  ഉയർന്നു വരുന്ന രോഷം, മുതലാളിത്തത്തിനെതിരെ വാൾസ്ട്രീറ്റ് കയ്യടക്കുന്നത് മുതൽ ഇന്നും അതിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന യുവജനതയെ, മുതലാളിമാരെ രക്ഷിക്കാൻ ഒരു നഗരത്തിലെ മുഴുവൻ പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിച്ച സർക്കാരിനെതിരെ സ്വന്തം നഗരങ്ങളില നിന്ന് കുടിവെള്ളം എത്തിച്ചുകൊടുത്തു പ്രതിഷേധിച്ച യുവത്വത്തിനെ, സാമ്പത്തികമാന്ദ്യം ഇടിത്തീയായി തലയില്‍ വന്നു വീണപ്പോള്‍ ആശയും ഉത്തരങ്ങളും തേടി മാര്‍ക്സിന്‍റെ പുസ്തകങ്ങള്‍ വായിച്ചു കൂട്ടുന്ന പാശ്ചാത്യ ജനതയെക്കുറിച്ച്… ഇതുവല്ലതും നിങ്ങൾ അറിയുന്നുണ്ടോ? അമേരിക്കയെന്ന വാഗ്ദത്ത ഭൂമിയല്ലാത്ത തൊഴിലില്ലാതെ വീടില്ലാതെ ആഹാരമില്ലാത അലഞ്ഞു നടക്കുന്ന അമേരിക്കയെ ലീഗുകാർക്ക് അറിയുമോ? അവരെ സഹായിക്കുന്ന അവിടെയുള്ള മാര്‍ക്സിസ്റ്റ്‌ – അനാർക്കിസ്റ്റ് – സോഷ്യലിസ്റ്റ് സംഘടനകളെ കുറിച്ച് അറിയാമോ?? പലസ്തീനിലെ മനുഷ്യക്കുരുതി ചെയ്തു കൂട്ടുന്ന ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചത് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളൊന്നുമല്ല മറിച്ച്, ലാറ്റിന്‍ അമേരിക്കയിലെ ചുവന്ന ശക്തികളായ ബൊളീവിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് അറിയാമോ? നിങ്ങൾക്കാണ് ലോകവിവരവും അടിസ്ഥാനവർഗ്ഗ പ്രശ്നങ്ങളെയും കുറിച്ച് ക്ലാസ്സ്‌ എടുക്കേണ്ടത്, നിങ്ങളെയാണ് ഇതൊക്കെ പഠിപ്പിക്കേണ്ടത്.

dsc_1667

 

മനുഷ്യജീവിതം എന്താണ് ലോകത്തിനുണ്ടായിട്ടുള്ള മാറ്റം എന്താണ് എന്ന് സ.വി എസ് അച്യുതാനന്ദൻ ഉൾപ്പടെയുള്ള നേതാക്കന്മാർ പോയി കാണണം എന്ന് പറയുന്നവരോട് ഒരു ചോദ്യം; സിറിയ, ഇറാക്ക്, ലിബിയ, ഈജിപ്ത് പോട്ടെ കുറഞ്ഞത്‌ അഫ്ഗാനിസ്ഥാൻ പാകിസ്താൻ എന്നീ രാജ്യങ്ങളിൽ എങ്കിലും കഴിഞ്ഞ അമ്പതു വർഷങ്ങൾ ആയി മുസ്ലീം മത വിശ്വാസികൾ അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുന്നതും ചാകുന്നതും, അമേരിക്കയെന്ന ഭീകരൻ ഇസ്ലാം തീവ്രവാദം എന്ന ഭൂതത്തെ അഴിച്ചു വിട്ടതും അതീ രാജ്യങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും ജീവനും എങ്ങനെ ദുരിതപൂർണ്ണമാക്കി എന്നും എത്ര ലീഗ് അംഗങ്ങൾ / നേതാക്കന്മാർ നോക്കിക്കണ്ടു പഠിക്കാൻ പോയിട്ടുണ്ട്?? പേരില്‍ കൂടിയും ഉള്ള മുസ്ലിം  സമുദായമാണല്ലോ നിങ്ങളുടെ ആണിക്കല്ലു വിഷയം, ഈ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഗസയിൽ മരിച്ചു വീഴുന്ന മുസ്ലിം സമുദായത്തില്‍ പെട്ട മനുഷ്യരെ  രക്ഷിക്കാൻ നിങ്ങൾ എത്ര വിദേശ യാത്രകൾ നടത്തി?? എത്ര പഠനങ്ങൾ എത്ര പരിഹാരപദ്ധതികൾ അവതരിപ്പിച്ചു?? ഏറ്റവും കുറഞ്ഞത്‌ എത്ര പ്രസ്താവന എങ്കിലും നടത്തി ഇന്ത്യൻ പാര്‍ലമെന്‍റില്‍?  അവിടേയും മരിച്ചു വീഴുന്ന മനുഷ്യര്‍ക്കു വേണ്ടി ശബ്ദം ഉയർത്തിയതും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതും കമ്മ്യൂണിസ്റ്റ് പാർട്ടിയും സഖാക്കളും ആണെന്നതു മറക്കാമോ? ഇസ്രായേലില്‍, ഇറാഖില്‍, ലണ്ടനില്‍ ലോകത്തെമ്പാടും ഈ കൂട്ടക്കുരുതികള്‍ക്കെതിരെ, സാമ്രാജ്വത്വ നിലപാടുകള്‍ക്കെതിരെ  സംഘടിപ്പിക്കപ്പെട്ട പടുകൂറ്റന്‍ ഇടതുപക്ഷ പ്രകടനങ്ങള്‍ കണ്ടിരുന്നോ? നിങ്ങള്‍ക്ക്‌ സമയമുണ്ടോ അതിനു വല്ലതും, വിദ്യാഭ്യാസം കുഴി തോണ്ടലും മരാമത്തു കുഴിയടപ്പുമായി ലീഗാരെല്ലാം ആകെ ബിസിയാണല്ല.

പുതിയ ടെക്നോളജി എന്താണ് പുതിയ വര്‍ക്കിംഗ്  ക്ലാസ്സ്‌ എന്താണ് എന്നറിയാൻ വിദേശ രാജ്യങ്ങളിൽ പോകണം എന്നതാണ് മറ്റൊരു കണ്ടെത്തല്‍!!   അപ്പൊ ഇന്ത്യയിലെ, കേരളത്തിലെ വർക്കിംഗ് ക്ലാസ്സ്‌ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ ഉള്ളവരാണെന്ന് ആണോ അതിന്‍റെ  അർഥം? കൊച്ചി മേയറും പ്രതിപക്ഷ നേതാവും മാലിന്യ നിർമ്മാർജ്ജന ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ പോയതിന് വിവാദങ്ങൾ ഉണ്ടാക്കിയത് ആരായിരുന്നു?? അമേരിക്കയിൽ,യൂറോപ്പില്‍ ഒക്കെയും തൊഴിലാളി വര്‍ഗമുണ്ടെന്നും അവരുടെ പാർട്ടികൾ ഏതാണെന്നും ലീഗുകാര്‍ക്ക്‌ വല്ല പിടിയുമുണ്ടോ? സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് യൂണിയനുകൾ അല്ലാതെ ഏതെങ്കിലും മതത്തിന്‍റെ  വക്താക്കൾ അധ്വാനിക്കുന്നവനു വേണ്ടി തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയതായി കേട്ടിട്ടുണ്ടോ? എല്ലാ രാജ്യങ്ങളിലും സിപിഐ [എം] അനുഭാവികളും അംഗങ്ങളും ഉണ്ട്, അവരവിടങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്നു. സംഘടിത സംവിധാനങ്ങളുമായും  ഘടകങ്ങളുമായും നേരിട്ടും അല്ലാതെയും പാർട്ടിയ്ക്കും അംഗങ്ങൾക്കും അവർ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥയും അതാതു ഭരണകൂടങ്ങളുടെ അനാസ്ഥയും എത്തിച്ചു കൊടുക്കുന്നും ഉണ്ട്. പാര്‍ട്ടി കൃത്യമായ സംഘടനാ സംവിധാനത്തില്‍ അവരെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് അവരുടെ ജീവനാഡിയായി നിലനില്‍ക്കുന്നു.

IVLP-Program-Bookഇനി അമേരിക്കന്‍ പരിശീലന പരിപാടി എന്നു പ്രചരിക്കുന്ന സംഗതിയുടെ മെരിറ്റിലേക്ക് വരാം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ – സാംസ്കാരിക ബ്യൂറോ പ്രൊഫഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന വിളിപ്പേരിൽ അമേരിക്കൻ ഭരണകൂടം മറ്റു രാജ്യങ്ങളിൽ നിന്നും പൊങ്ങിവരുന്ന നേതാക്കന്മാരെ പ്രവർത്തകരെ ഒക്കെ വിളിച്ചു വരുത്തി അവരുടെ രാജ്യത്തിന്‍റെയും സർക്കാരിന്‍റെയും പോളിസികൾ പരിചയപ്പെടുത്തി പഠിപ്പിക്കാനും നേരിട്ട് അറിയാനും ആണ് ഈ ഹ്രസ്വകാല പരിപാടി നടത്തുന്നത്. കൃത്യമായ അജണ്ടയോടു കൂടി തെരഞ്ഞെടുപ്പു നടത്തി വണ്ടിക്കൂലി, ചെലവ് കൂടാതെ കൈമടക്കു പോക്കറ്റ് മണി എന്ന നിലയില്‍ ചെറുതല്ലാത്ത ഒരു തുകയും (ഏതാണ്ട് പതിനെട്ടു ലക്ഷം ഇന്ത്യന്‍ രൂപയാണ് ഒരാള്‍ക്ക് ചെലവിടുന്നത്) പങ്കെടുക്കുന്നവര്‍ക്ക് ഓഫര്‍ ചെയ്യുന്നു! ചെലവെല്ലാം കഴിഞ്ഞ് ഒരു നല്ല തുക പോക്കറ്റില്‍ ഇരിക്കും എന്നു ചുരുക്കം! പ്രൊഫഷണൽ മീറ്റിങ്ങുകൾ; പങ്കെടുക്കുന്നവരുടെ പ്രൊഫഷണൽ താത്പര്യങ്ങളും അമേരിക്കയുടെ വിദേശ നയങ്ങളോടുള്ള അവരുടെ പിന്തുണയും പ്രതിഫലിപ്പിക്കും എന്നാണ് ഇത് സംഘടിപ്പിക്കുന്നവർ തന്നെ അവരുടെ സൈറ്റില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വിളംബരം ചെയ്യുന്നത്.

 

 


 

The International Visitor Leadership Program (IVLP) is the U.S. Department of State’s premier professional exchange program. Through short-term visits to the United States, current and emerging foreign leaders in a variety of fields experience this country firsthand and cultivate lasting relationships with their American counterparts. Professional meetings reflect the participants’ professional interests and support the foreign policy goals of the United States.


 

അപ്പോൾ എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി  എംഎൽഎമാർ ചെയ്യേണ്ടത്? ലോകം മുഴുവൻ കൊന്നൊടുക്കുന്ന, പ്രത്യേകിച്ചും എണ്ണ വിളയുന്ന ഇസ്ലാം രാജ്യങ്ങളെ മുഴുവൻ തച്ചു തകർക്കുന്ന അവരുടെ വിദേശ നയങ്ങളെ പിന്തുണയ്ക്കുന്നു എന്ന് പ്രഖ്യാപിക്കണോ? അതോ അതാണ്‌ ഉയർന്നുവരുന്ന കമ്മ്യൂണിസ്റ്റ്  നേതാക്കൾ ആയ അവരുടെ പ്രൊഫഷണൽ നിലപാടുകൾ എന്ന് മാറ്റം വരുത്തി പറയണോ?? ഒന്നു പറഞ്ഞു തരാമോ? ഇത്രയും ആനുകൂല്യങ്ങള്‍ പിന്‍പറ്റി  അഭിവിന്യാസവും കഴിഞ്ഞു വരുന്ന ലോകമെമ്പാടും നിന്നുള്ള വിദ്യാര്‍ഥികളുടെ ഒരു ക്ലസ്റ്റര്‍ എടുത്തു നോക്കൂ. ആരാണതിന്‍റെ ഗുണഭോക്താക്കള്‍ ? കൊച്ചു കേരളത്തിലെ എംഎല്‍ഏമാരോട് അമേരിക്കയ്ക്ക് എന്തോരം സഹിക്കാന്‍ മേലാത്ത സ്നേഹം!     

ഒരു തരത്തിലും ഒരു കമ്യൂണിസ്റ്റ് ഭരണകൂടമോ പാർട്ടിയോ അംഗീകരിക്കുന്നതല്ല അമേരിക്കയുടെ വിദേശ നയങ്ങൾ. യൂഎന്നിന്‍റെ മറവിൽ എൻജിഓകൾ ഓടി നടന്ന് ആഫ്രിക്കയിലും അഫ്ഗാനിലും അവരുടെ തന്നെ സർക്കാർ നശിപ്പിക്കുന്ന പാവപ്പെട്ട ജനങ്ങളുടെകൂടെ നിന്ന് ഫോട്ടോ എടുക്കുന്നതാണോ കമ്മ്യൂണിസ്റ്റ് പാർട്ടി  അംഗങ്ങൾ പോയി പഠിക്കേണ്ട പുതിയ നയങ്ങൾ? ഓരോ അമേരിക്കനും ഇങ്ങനെയാണ് എന്ന് പറയാന്‍ തക്കവണ്ണം ബോധക്കേടൊന്നും പാര്‍ട്ടിക്കില്ല. അവിടേയും സാധാരണക്കാരുണ്ട്, അവര്‍ അവരുടെ സര്‍ക്കാരിന്റെ അനീതി നിറഞ്ഞ നയങ്ങളെ എതിര്‍ക്കുകയും കഷ്ടപ്പെടുന്ന രാജ്യങ്ങള്‍ക്ക്‌ വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി എതിര്‍ക്കുന്നത് ഒരു രാജ്യത്തെ അപ്പാടെയല്ല, പകരം അവരുടെ ഭരണകൂടം വെച്ചു വളര്‍ത്തുന്ന സാമ്രാജ്യത്വ നയങ്ങളെ ആണ്.

ഗസയിലെ പ്രശനം മുൻപിൽ ഇല്ലായിരുന്നു എങ്കിൽ കൂടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരിക്കലും അവരുടെ അംഗങ്ങളെ ഇത്തരം ഒരു പ്രഹസനത്തിനു അയച്ചു പഠിപ്പിക്കാൻ യാതൊരു കാരണവശാലും തയ്യാറാകേണ്ട കാര്യമില്ല. (ഗസ വിഷയം ഉയര്‍ന്നു വരുന്നതിനു  മുന്‍പ് തന്നെ പാര്‍ട്ടി വേണ്ട തീരുമാനം എടുത്തിരുന്നു) ഗസയിലെ കൂട്ടക്കുരുതി അമേരിക്കയുടെ വിദേശനയ തന്ത്രങ്ങളുടേയും കച്ചവടതാത്പര്യങ്ങളുടേയും  മനുഷ്യത്വരാഹിത്യത്തിന്‍റെയും ഉത്തമ ഉദാഹരണമാണ്. അമേരിക്കയിൽ വൻ ബാങ്കുകളും മറ്റും നടത്തുന്ന ജൂത മുതലാളിമാർക്ക് അമേരിക്കൻ ഭരണകൂടത്തിലും അവരുടെ നയങ്ങളിലും ഉള്ള സ്വാധീനമാണ് ഇസ്രായേലിനു വേണ്ടി ആ ഭരണകൂടവും അവരുടെ മാധ്യമങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നത് കാണിക്കുന്നത്.

ജനാധിപത്യവും മനുഷ്യത്വവും ഉള്ള ഏതു പാർട്ടിയാണ് ഇത്തരം ഒരു സംഘാടകരുടെ പ്രവർത്തികൾക്ക് വേണ്ടി അംഗങ്ങളെ അയയ്ക്കുക?! ഇതൊരു പ്രതിഷേധമാണ്, ഗസയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കാണിക്കുന്ന അനാസ്ഥയോടും പൊതുവെ ഉള്ള അമേരിക്കൻ സർക്കാരിന്‍റെ ലോകപോലീസ് കളിക്കുന്ന വിദേശ കാര്യ നയങ്ങളോടും ഉള്ള പ്രതിഷേധം. അമേരിക്കന്‍ സംവിധാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചു കേരളമാണ് കൊച്ചു പാർട്ടിയാണ് ശരിയാണ്, പക്ഷെ ഇതൊരാറ്റയാൾ മാത്രമുള്ള പാര്‍ട്ടി  ആയിരുന്നു എങ്കിൽ കൂടെയും കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്ന് വ്യതിചലിക്കാതെ സധൈര്യം മുതലാളിത്തത്തെയും  സാമ്രാജ്യത്വത്തെയും  എതിർക്കാനുള്ള ആർജ്ജവം കാണിക്കുക തന്നെയാണ് വേണ്ടത്.

കള്‍ച്ചറല്‍ – അക്കാദമിക – ടെക്നോളജി ട്രാന്‍സ്ഫറുകള്‍ക്ക് പുരോഗമന പ്രസ്ഥാനങ്ങള്‍ എതിരല്ല. പക്ഷെ സാമ്രാജ്യത്വ സംവിധാനം എങ്ങിനെ ഞങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടു പോകുന്നു എന്നു ബോദ്ധ്യപ്പെടുത്തി ചായയും കടിയും കൈമടക്കും വാങ്ങി കീശയിലാക്കി അവരുടെ വിനീത ദാസന്മാരായി നാട്ടില്‍ വന്നു ചേര്‍ന്നു ജീവിക്കാം എന്ന് പഠിപ്പിക്കുന്ന പരിപാടിയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി  അംഗങ്ങളും നേതാക്കന്മാരും പോവുകയില്ല.

പെട്ടിയും പേഴ്സും ഒരുക്കിറെഡിയാക്കിയിരുന്ന് അവസാനം അമേരിക്കയുടെ സ്നേഹോപഹാരം പുഞ്ചിരിയോടെ നിരസിച്ചുകൊണ്ട് വൈകി വന്ന വിവേകം സി പി ഐ [എം] നിലപാടു പൂര്‍ണമായും ശരി വക്കുന്നതായിരുന്നു എന്നോ പാര്‍ട്ടിയും പാര്‍ട്ടി സഖാക്കളും തികച്ചും ഉചിതമായ മനുഷ്യപക്ഷത്തു നിന്നു കൊണ്ടുള്ള മാതൃക കാട്ടിയെന്നോ വാഴ്ത്താന്‍ പോയിട്ടു ചൂണ്ടിക്കാട്ടാന്‍ പോലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ കോ ലീ വിദ്വാന്മാര്‍ക്കോ യാതോരുദ്ദേശവും ഉണ്ടാവില്ലായെന്ന കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല. കാരണം സി പി ഐ എമ്മിന്‍റെ തട്ടാണല്ലോ താഴ്ന്നിരിക്കുന്നത്. എന്തായാലും മനസ്സില്‍ പൊട്ടിയ ലഡ്ഡു മുഴുവനും എങ്ങിനെ തിന്നു തീര്‍ക്കുമെന്നറിയാതെ കണ്‍ഫ്യൂഷനിലായി ചങ്കു തകര്‍ന്ന കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സ് ലീഗ് എം എല്‍ ഏ മാര്‍ക്ക് ഐക്യദാര്‍ഢ്യം!!


PS: വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന, അവിടങ്ങളിലെ മനുഷ്യജീവിതങ്ങള്‍ തൊട്ടറിയുന്ന,  സി പി ഐ എമ്മിന്‍റെയും അതിന്‍റെ സഖ്യ സംവിധാനങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ എഴുതിയത്


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on August 5, 2014 by in Communism, Fascism, Social Sciences, Society and tagged , , , , , .
%d bloggers like this: