The Responsible Anarchist

Find a disorder in every order

പുരുഷന്‍ പറയും, കേള് എന്താണ് ഫെമിനിസമെന്ന്.

[1] മഹാരാജാസ്, ജെ.എന്‍.യു പോലെയുള്ള എസ്.എഫ്. ഐ / മാര്‍ക്സിസ്റ്റ് തറവാടുകളില്‍ നടക്കുന്ന കൗതുകങ്ങള്‍ മാത്രമാണ് ചുംബന സമരം എന്നും, ദലിത് ഫെമിനിസ്റ്റുകളോട് അവര്‍ക്കുള്ള മറ്റു സ്വത്വത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തലും, ദലിതരും മുസ്ലീങ്ങളും മാര്‍ക്സിസത്തില്‍ നിന്നും അകന്നു നില്‍ക്കണം എന്ന സന്ദേശം നല്‍കുകയും ചെയ്തൊരു ലേഖനവും ലേഖകന്‍റെ കുറിപ്പുകളും ചില തിരുത്തലുകള്‍ ആവശ്യപ്പെടുന്നു.

സദാചാര പോലീസിങ്ങ് എല്ലാ മൗലികവാദ സംഘടനകളും സമൂഹവും നടത്തിവരുന്നെങ്കിലും ചുംബന സമരം ട്രിഗര്‍ ചെയ്യാന്‍ കാരണം ഹിന്ദുത്വവാദികളുടെ ആക്രമണമായിരുന്നു എന്നതു തന്നെ മറച്ച് ഇതൊരു മുസ്ലീം വിരുദ്ധ സമരമായിരുന്നു എന്നും മുസ്ലീം സത്വത്തെ ചോദ്യം ചെയ്യുന്നു എന്നും ലേഖകന്‍ നീരീക്ഷിക്കുകയും ദലിത്  അവര്‍ണ്ണ സ്ത്രീകള്‍ എന്തു ചെയ്യണം എന്ന്‍ ഉപദേശിക്കുകയും ഉണ്ടായി. ചുംബന സമരത്തെ മാര്‍ക്സിസ്റ്റുകള്‍ അടക്കം എല്ലാവരും തള്ളിപ്പറഞ്ഞു കഴിഞ്ഞു എന്നും ചിലരുടെ മതിഭ്രമങ്ങളില്‍ മാത്രം അത് അവശേഷിക്കുന്നു എന്നും അടിസ്ഥാനമില്ലാതെ നിരീക്ഷിച്ചിരിക്കുന്നു. അതിന്റെ ഫലം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ സദാചാര പോലീസിങ്ങിനെപ്പറ്റിയും അതിനെതിരേ നടന്ന പ്രതിഷേധങ്ങളെപ്പറ്റിയും വാര്‍ത്തകള്‍ ലോകത്തിനു നല്‍കി എന്നതും അതിന്റെ അലയൊലികള്‍ ഇന്ത്യയില്‍ ഒട്ടേറെ ഇടങ്ങളില്‍   ഉണ്ടായി എന്നതുമാണല്ലോ. മാധ്യമത്തിലെ ലേഖകന് തീര്‍ച്ചയായും അതില്‍ സന്തോഷമുണ്ടാവില്ല. തല്‍ക്കാലം ആ വിഷയം വിടാം.

വൈറ്റ് നൈറ്റ്

ഫെമിനിസ്റ്റുകള്‍ക്ക് സുപരിചിതരാണ് white knights. സ്ത്രീപുരുഷഭേദമെന്യേ സമത്വത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ ഫെമിനിസത്തെയും പിന്‍‌തുണയ്ക്കുകയും മറ്റേതു  നീക്കത്തെയും പോലെ അതില്‍ തെറ്റുപിഴകള്‍ സംഭവിച്ചാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും. എന്നാല്‍ വൈറ്റ് നൈറ്റ്, “ഫെമിനിസ്റ്റുകളേ നിങ്ങള്‍ ഇതാ ഇങ്ങനെ ചെയ്യണം, അതു ചെയ്യാന്‍ പാടില്ല, ഞാന്‍ പറയുന്നതുപോലെ ഫെമിനിസം നടത്തിക്കൊണ്ടു പോകൂ, എന്റെ നിര്‍‌വചനത്തിലുള്ള ഫെമിനിസത്തിനു വേണ്ടി നിലകൊള്ളൂ” എന്ന  തരം ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി എത്തുന്ന “സന്തത സഹചാരിയും അനുഭാവിയും അനുതാപിയും” ഒക്കെയായി പ്രത്യക്ഷപ്പെടും. അല്പം ശ്രദ്ധിച്ചാല്‍ സ്ത്രീവിരുദ്ധത തെളിഞ്ഞു വരികയും ചെയ്യും. ഇതിന്റെ ഒരു ക്ലാസിക്ക് സ്പെസിമെന്‍ ആണ് പ്രസ്തുത ലേഖകന്‍റെ ലേഖനവും കുറിപ്പുകളും. അദ്ദേഹം ദളിത് ഫെമിനിസ്റ്റുകള്‍ തലച്ചോറ് ഉപയോഗിച്ച്  (താന്‍ ചിന്തിക്കുന്ന രീതിയില്‍) ചിന്തിക്കാന്‍ ഉപദേശവുമായി എത്തി. അതിന്റെ ശരികള്‍ വിശദീകരിച്ചു. സ്ത്രീകള്‍ എന്തു വേണമെന്ന് ഉപദേശിച്ചു. ശേഷം ഒരു കുറിപ്പില്‍ പറയുന്നു ” മുസ്ലീംസ്ത്രീയുടെ സ്വത്വവികാസം നടക്കുന്നത് മുസ്ലീംപാട്രിയാര്‍ക്കിയോട് എതിര്‍ക്കുന്നതിന്റെ ഫലമായിട്ടായിരിക്കും. കറുത്ത സ്ത്രീകളുടെ സ്ഥാനമാറ്റം സംഭവിക്കുന്നത് കറുത്ത പുരുഷന്മാരുടെ മേധാവിത്വത്തെ അട്ടിമറിച്ചുകൊണ്ടായിരിക്കും. ദലിത് സ്ത്രീകളുടെ നോട്ടം മാറുന്നത് ദലിത് പാട്രിയാര്‍ക്കിയെ പ്രതിസ്ഥാനത്ത് എത്തിച്ചുകൊണ്ടായിരിക്കും. ഈ പ്രകാരത്തിലായിരുന്നു പഴയ വെളുത്തഫെമിനിസം ഭാവന ഉയര്‍ത്തിയത്. എന്നാല്‍ ലോകത്തൊരിടത്തും ഇപ്രകാരം സംഭവിച്ചില്ലെന്നുമാത്രമല്ല, നേര്‍വിപരീതദിശയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്തു. ” തുടര്‍ന്ന് അതത് സമൂഹത്തിലെ പേട്രിയാര്‍ക്കിയെ അതതു സമൂഹത്തിലെ സ്ത്രീകള്‍ തന്നെ എതിര്‍ക്കണം എന്നത് വെളുത്ത വര്‍ഗ്ഗക്കാരികളുടെ കാലഹരണപ്പെട്ട സ്വപ്നം മാത്രമായിരുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പേട്രിയാര്‍ക്കിയെ എതിര്‍ക്കരുത്, അല്ലെങ്കില്‍ എതിര്‍ക്കാനാവില്ല എന്നാണിതിന്റെ ചുരുക്കം. അതായത് സ്ത്രീകള്‍ സമത്വത്തിനു വേണ്ടി പ്രവൃത്തിക്കരുത്!  വൈറ്റ് നൈറ്റിന്റെ ഫെമിനിസ്റ്റ് സ്നേഹം ഇവിടെ തെളിയുന്നു.

ഇനി നമുക്ക് ശരിയായ വിവരങ്ങളിലേക്ക് വരാം. ഫെമിനിസ്റ്റ് ആശയങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍ വെളുത്ത സ്ത്രീകളില്‍ ആയിരുന്നു. ഇതിനാല്‍ ഇതൊരു വെള്ളക്കാരിയുടെ ഗൂഢാലോചനയാണ് എന്ന് കരുതുന്നത് , – കോണ്‍ഗ്രസ് സ്ഥാപിച്ച ഏ. ഓ. ഹ്യൂം ബ്രിട്ടീഷുകാരനായിരുന്നു അതിനാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് ഗൂഢാലോചനയാണ് – എന്ന് തള്ളിക്കളയുന്നതിനു തുല്യമാണ്. മാര്‍ക്സിസം തുടങ്ങി മറ്റ് സിദ്ധാന്തങ്ങളെയും അദ്ദേഹം ഇതേ കാരണങ്ങള്‍ കൊണ്ട് തള്ളിക്കളയുന്നു.

ഫെമിനിസത്തിന്റെ സഹചാരി.

താന്‍ ഫെമിനിസത്തെ അറിയാനും പഠിക്കാനും നിര്‍‌വചിക്കാനും ഒക്കെ ഏറെ ശ്രമിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ലേഖകന്‍ ബ്ലാക്ക് ഫെമിനിസം, മുസ്ലീം ഫെമിനിസം തുടങ്ങിയവ പേട്രിയാര്‍ക്കിയെ അംഗീകരിച്ചു സാഹോദര്യം ഊട്ടി വളര്‍ത്തി എന്ന് നിരീക്ഷിക്കുന്നതില്‍ നിന്നും അദ്ദേഹത്തിനു ഇക്കാര്യങ്ങളിലെ അറിവ് പരിമിതമാണെന്നോ അല്ലെങ്കില്‍ മന:പൂര്വ്വം തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നെന്നോ കരുതേണ്ടി വരും. ബ്ലാക്ക് ഫെമിനിസം വര്‍‌ണ്ണ വിവേചനത്തിനും ഒപ്പം ലിംഗ‌വിവേചനത്തിനും  എതിരേ ഒരേ സമയം പോരാട്ടം നടത്തിയ ചരിത്രമേ ഉള്ളൂ.

ബ്ലാക്ക് ഫെമിനിസം

വിവരിച്ച് എഴുതാന്‍ ഉദ്ദേശിക്കുന്നില്ല, പകരം ചില കറുത്ത ഫെമിനിസ്റ്റുകളെയും അവരുടെ സമരങ്ങളെയും പരിചയപ്പെടുത്തി തരാം.

florynce-kennedys-quotes-3ഫ്ലോറൈന്‍സ് കെന്നെഡി : യൂണിവേര്‍സിറ്റികളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ സൗകര്യം പുരുഷന്മാരിലും കുറവാണെന്നതില്‍ പ്രതിഷേധിച്ച് പൊതു സ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കല്‍ സമരം നയിച്ച കറുത്ത വനിത. ഇവര്‍ പള്ളികള്‍ക്ക് നികുതിയിളവു കൊടുക്കുന്നതിനെതിരെയും കറുത്തവര്‍ വംശീയ വിദ്വേഷന്‍ നേരിടുന്നതിനെതിരേയും  പോരാടി. ഒരേ സമയം പേട്രിയാര്‍ക്കിയെയും മതത്തിനെ അടിച്ചമര്‍ത്തലിനെയും വണ്ണപരമായ അടിച്ചമര്‍ത്തലിനെയും എതിര്‍ത്ത ഫെമിനിസ്റ്റ്.

 

 

Sojouner Truthസൊജേണര്‍ ട്രൂത്ത്. കറുത്ത അടിമയായി ജനിച്ച് പിന്നെ സ്വാതന്ത്ര്യം നേടിയ ഇവര്‍ ആണ് വെളുത്ത വര്‍ഗ്ഗക്കാരുടെ ഫെമിനിസം വ്യക്തമായി ഉരുത്തിരിയും മുന്നേ പേട്രിയാര്‍ക്കിയെ ചോദ്യം ചെയ്ത “ഞാന്‍ എന്താ സ്ത്രീയല്ലേ?” എന്ന പ്രശസ്ത പ്രസംഗം നടത്തിയ കറുത്ത വര്‍ഗ്ഗ ഫെമിനിസ്റ്റ്.

 

 

 

 

ആലീസ് വാക്കര്‍ : കളര്‍ പര്‍പ്പിള്‍ എന്ന  നൊബേല്‍ സമ്മാനം ലഭിച്ച പുസ്തകം രചിച്ച കറുത്ത വര്‍ഗ്ഗ ഫെമിനിസ്റ്റ്. കറുത്ത വര്‍ഗ്ഗക്കാരി എന്ന നിലയില്‍ പുറത്തു നിന്നും സ്ത്രീ എന്ന നിലയില്‍ കറുത്ത വര്‍ഗ്ഗത്തിലെയും ഇതരവുമായ പേട്രിയാര്‍ക്കിയില്‍ നിന്നും നേരിടേണ്ടി വരുന്ന വിവേചനമാണ് ഇതിവൃത്തം.

Alice Walker

 

enhanced-buzz-11422-1386349685-5

പട്രീഷ്യ ഫില്‍ കോളിന്‍സ് – വംശീയത,  ലിംഗ‌ വിവേചനം, വര്‍ഗ്ഗ വിവേചനം എന്നിവയുടെ പാരസ്പര്യം മട്രിക്സ് ഓഫ് ഡൊമിനേഷന്‍ എന്ന ബഹുമുഖ വിവേചന പ്രതിഭാസമാകുന്നു എന്ന സിദ്ധാന്തം രൂപീകരിച്ചു.

 

 

 

ഇസ്ലാമിക്ക് ഫെമിനിസം

വെള്ളക്കാരിയുടെ ഫെമിനിസത്തിന്റെ തുടര്‍ ചലനങ്ങളും പിന്നെ അതിന്റെ നിഷേധവുമാണ്  മറ്റു ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍ എന്ന ധാരണ പലരില്‍ നിന്നും ഉയര്‍ന്നു കേട്ടിട്ടുണ്ട്.

ഇസ്ലാമിക്ക് ഫെമിനിസം പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചു. ഇറാനിയന്‍ കവയിത്രി തഹീരി ഇസ്ലാം സമുദായത്തില്‍ പുരുഷന്മാര്‍ക്ക് ഒന്നിലേറെ വിവാഹം കഴിക്കാവുന്ന സമ്പ്രദായത്തെയും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം എന്ന  ചട്ടത്തെയും  ലിംഗസമത്വ ലംഘനമായി കണ്ട് അതിനെതിരേ ശക്തിയായി പ്രതികരിച്ചു. ഒടുവില്‍ ലിംഗ സമത്വ പോരാട്ടത്തിനു വേണ്ടി വധ ശിക്ഷ ഏറ്റു വാങ്ങുമ്പോള്‍ അവര്‍ പറഞ്ഞു ” നിങ്ങള്‍ക്ക് എന്നെ  എത്രയും വേഗം വധിക്കാം, പക്ഷേ സ്ത്രീ ശാക്തീകരണത്തെ പിടിച്ചു നിര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടാ.”

ഈജിപ്ഷ്യന്‍ ഫെമിനിസത്തിന്റെ പിതാവ് (അതേ, അദ്ദേഹം പുരുഷനായിരുന്നു) കാസിം അമീന്‍ ബഹുഭാര്യാ സമ്പ്രദായം , പര്‍ദ്ദ, മെഹര്‍ തുടങ്ങി ഇസ്ലാമിലെ പേട്രിയാര്‍ക്കിയല്‍ ആചാരങ്ങളെ വിമര്‍ശിച്ചു പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതിയ  ലേഖനങ്ങള്‍ ഇന്നും മുസ്ലീം ഫെമിനിസത്തിന്റെ ആധാര ഗ്രന്ഥങ്ങള്‍.

തൊട്ടടുത്ത്, പാക്കിസ്ഥാനില്‍ സുലേ ഹുമാ ഉസ്മാന്‍ ഒരു ദശാബ്ദം മുന്നേ വധിക്കപ്പെട്ടതും താന്‍ പൊതുസ്ഥലത്ത് പര്‍ദ്ദ ഇടില്ല എന്ന് ശഠിച്ചതിനാണ്.

പേട്രിയാര്‍ക്കിക്കെതിരേ രക്തസാക്ഷിത്വങ്ങള്‍  നിറഞ്ഞ  ഇസ്ലാമിക്ക് ഫെമിനിസത്തെയും ലേഖകന്‍  പേട്രിയാര്‍ക്കിയോട് പൊരുത്തപ്പെടുന്ന  സാഹോദര്യ സ്വത്വ രാഷ്ട്രീയമാക്കി കാട്ടിത്തരാന്‍ ശ്രമിക്കുന്നു നമ്മളെ!

കിറിയാര്‍ക്കി

സ്ത്രീകള്‍ സ്ത്രീകള്‍ക്കു വേണ്ടി നിലകൊണ്ടാല്‍ അവര്‍ സ്വന്തം  വംശം/ ജാതി/ മതം/ ദേശം തുടങ്ങിയവയെ മറക്കുകയോ അല്ലെങ്കില്‍ സ്വയം അറിയാതെ അതിന്റെ സ്വത്വം തകര്‍ക്കുകയോ ചെയ്യുന്നു എന്നാണ് “വെളുത്ത ഫെമിനിസം” എന്ന വാദത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഫെമിനിസം  നൂറ്റാണ്ടുകള്‍ പിന്നിട്ട് താത്വികമായും പ്രായോഗികമായും ഏറെ പരിണമിച്ച അവസ്ഥയിലാണിന്ന്. വിവേചനത്തെപ്പറ്റിയുള്ള  ആധുനിക  ഇടതുപക്ഷ ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെ കിറിയാര്‍ക്കി എന്ന് സൈദ്ധാന്തവല്‍ക്കരിച്ചത് എലിസബത്ത് ഫിയോറെന്‍സ ആണ്. ഇതിന്‍ പ്രകാരം വിവേചനം എന്നത് ഒന്നിച്ചും ഒറ്റയ്ക്കും പ്രവൃത്തിക്കുന്ന സ്വയം നിലനിര്‍ത്തുന്ന സം‌വിധാനങ്ങളാണ്. ഉദാഹരണം ലിംഗം, വര്‍ണ്ണം, വര്‍ഗ്ഗം, വംശം, മതം തുടങ്ങിയവ.  സ്ത്രീ വിരുദ്ധതയും ലൈംഗിക ന്യൂനപക്ഷ വിദ്വേഷവും  മതത്തിലെ പേട്രിയാര്‍ക്കിയും ഒക്കെ ബന്ധപ്പെട്ടു  പ്രവര്‍ത്തിക്കുന്നു എന്നാല്‍ മത വിവേചനം, വര്‍ണ്ണ വിവേചനം, ജാതി വിവേചനം ഒക്കെ ഒറ്റപ്പെട്ടും പ്രവര്‍ത്തിക്കുന്നു.

വ്യക്തമാക്കിയാല്‍:

കറുത്ത വര്‍ഗ്ഗക്കാരിയായതിന്റെ പേരില്‍ ഒരാള്‍ വെള്ളക്കാരിയില്‍ നിന്നു തല്ലുകൊണ്ടാല്‍ അത് വര്‍ണ്ണ വിവേചനം. ദളിത് സ്ത്രീയെ ഭര്‍ത്താവ് മര്‍ദ്ദിച്ചാല്‍ അത് ലിംഗ വിവേചനം. ഒറീസ്സക്കാരി തൊഴിലാളിയെ   മലയാളി മര്‍ദ്ദിച്ചാല്‍ അത് ഒരേ സമയം വംശ വിവേചനവും ലിംഗ വിവേചനവും.

മറ്റൊരു തരം വിവേചനം നിലനില്‍ക്കുന്നു എന്നത് ലിംഗസമത്വത്തിനു വേണ്ടി ഒന്നിക്കാന്‍ പ്രതിബന്ധമാണ് എന്ന വാദം തെറ്റാണ്. ലെഫ്റ്റിസ്റ്റ് ഫെമിനിസ്റ്റ് എല്ലാ വിവേചനങ്ങള്‍ക്കെതിരേയും എല്ലാ സമയവും  പ്രവൃത്തിക്കാന്‍ സന്നദ്ധയാണ്. മറ്റെല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അതിലേക്ക് എത്തിക്കാനും ബാദ്ധ്യസ്ഥയാണ്.

“നാം ഒരു ജാതിയിലും മതത്തിലും പെടുന്നില്ല” എന്ന് വ്യക്തമാക്കിയ ശ്രീനാരായണ ഗുരുവിനെ ഈഴവ സത്വത്തില്‍ ബന്ധിച്ചും, ദളിതര്‍ക്കു വേണ്ടി പോരാടാന്‍ തനിക്ക് ക്രിസ്തുമതതം അടക്കം ഒരു മതത്തിന്റെയും പിന്‍‌തുണ പ്രയോജനം ചെയ്യില്ല എന്ന് നിരസിച്ച അയ്യന്‍‌കാളിയെ മറന്നും ദളിതരുടെ രക്ഷ മുസ്ലീം മത പിന്‍‌തുണയാണെന്ന് പ്രചരിപ്പിക്കുന്ന  രാഷ്ട്രീയ തന്ത്രങ്ങള്‍ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ല എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

  1. http://www.madhyamam.com/news/322717/141118
  2. https://www.facebook.com/notes/k-k-babu-raj/%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%A6%E0%B4%B2%E0%B4%BF%E0%B4%A4%E0%B4%B0%E0%B5%81%E0%B4%82-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B5%80%E0%B4%82%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B5%88%E0%B4%B0%E0%B4%82%E0%B4%B5%E0%B4%B3%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%AF%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A3/789205501147146?pnref=lhc
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on December 2, 2014 by in Feminsim, Gender, Society, Thinking.
%d bloggers like this: